Connect with us

Kozhikode

ഓപ്പണ്‍ കേരള വോളിബോള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

വടകര: നടക്കുതാഴ എ കെ ജി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വായനശാല ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം ഒമ്പത് മുതല്‍ 15 വരെ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓപ്പണ്‍ കേരള വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
4000 പേര്‍ക്കിരിക്കാവുന്ന ഗാലറിയും ആയിരം പേര്‍ക്കിരിക്കാവുന്ന കസേരയുമാണ് ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കിയിരിക്കുന്നത്. എസ് എന്‍ കോളജ് ചേളന്നൂര്‍, വിന്നേഴ്‌സ് നാദാപുരം, ജില്ലാ പോലീസ്, യുവജന കോട്ടൂര്‍, സ്വപ്‌ന ബാലുശ്ശേരി, ലീഡര്‍ സ്‌പോര്‍ട്‌സ് കുറ്റിയാടി, ഗ്രാന്റ് ടൈല്‍സ്, സെന്റ് സ്റ്റീഫന്‍ കോളജ് പത്തനാപുരം എന്നീ ടീമുകള്‍ പുരുഷ വിഭാഗത്തിലും അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, കൃഷ്ണ മേനോന്‍ കോളജ് കണ്ണൂര്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂര്‍ എന്നീ ടീമുകള്‍ വനിതാ വിഭാഗത്തിലും മത്സരിക്കും. പുരുഷ വിഭാഗം മത്സരം നോക്കൗട്ട് അടിസ്ഥാനത്തിലും വനിതാ വിഭാഗം മത്സരം ലീഗ് 20 പ്ലേ ഓഫ് അടിസ്ഥാനത്തിലുമായിരിക്കും. ഇന്റര്‍നാഷനല്‍ താരങ്ങളായ അസീസ്, മുകേഷ് ലാല്‍, ഷിജാസ് അഹമ്മദ്, ജൂനിയര്‍ ഇന്ത്യാ താരം ജിനി, ആര്‍മി താരം ശരത് എന്നിവര്‍ പുരുഷ വിഭാഗത്തിലും ഇന്റര്‍ നാഷനല്‍ താരങ്ങളായ രുക്‌സാന, രേഖ, ശ്രുതി, ജ്യോതി, ദേശീയ യൂത്ത് താരങ്ങളായ എം ശ്രുതി, ആശാ സ്റ്റെസി, റിച്ചുമേരി, ആര്‍ദ്ര എന്നിവര്‍ വനിതാ വിഭാഗത്തിലും വിവിധ ടീമുകള്‍ക്ക് വേണ്ടിയും ജഴ്‌സി അണിയും മലബാര്‍ ചാമ്പ്യന്‍ നാരായണന്‍ നായര്‍ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്കുള്ള വിന്നേഴ്‌സ് ട്രോഫി കടത്തനാട് മാധവിയമ്മ, തനുവലത്ത് ലക്ഷ്മി എന്നിവരുടെ പേരിലും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി മേന്നാടി കേളപ്പന്‍, കെ കെ അബൂബക്കര്‍ എന്നിവരുടെ പേരിലുള്ളതുമാണ്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ പി ബാലന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ എം രാജീവന്‍, ഇ അരവിന്ദാക്ഷന്‍, ടി എച്ച് അബ്ദുല്‍ മജീദ്, പി എം അശോകന്‍, പി സോമശേഖരന്‍, എം രാജന്‍ പങ്കെടുത്തു.

 

Latest