കൊമ്പം ഉസ്താദിനെ ഇന്ന് ആദരിക്കും

Posted on: February 5, 2014 2:10 am | Last updated: February 5, 2014 at 2:10 am

പാലക്കാട്: ഇസ്‌ലാമിക പ്രബല കര്‍മ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുഹ്താജ് നാല്‍പ്പത് വര്‍ഷം ദര്‍സ് പൂര്‍ത്തിയാക്കിയ പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരെ ഇന്ന് കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ വെച്ച് ആദരിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുദ്ദീന്‍ ബാഫഖി മലേഷ്യ സുവനീര്‍ പ്രകാശനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സംബന്ധിക്കും.