തെലങ്കാന രൂപീകരിക്കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം: മന്‍മോഹന്‍സിംഗ്

Posted on: February 4, 2014 6:46 pm | Last updated: February 5, 2014 at 12:13 am

Final-report-on-Telangana-117ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തിരക്കിട്ട കൂടിക്കാഴ്ചകളുമായി ഡല്‍ഹിയില്‍ സജീവമാണ്. ഇതിനിടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കരടുബില്ലിന് മന്ത്രി സഭാ ഉപസമിതി അംഗീകാരം നല്‍കി. അടുത്ത മന്ത്രിസഭാ യോഗം ബില്‍ പരിഗണിക്കും.