Connect with us

Malappuram

സ്വാതന്ത്ര്യ സമരത്തില്‍ മലബാറുകാരുടെ പങ്കിനെ ചരിത്രകാരന്‍മാര്‍ വിസ്മരിച്ചു: ദേശീയ സെമിനാര്‍

Published

|

Last Updated

തിരൂരങ്ങാടി: സ്വതന്ത്ര്യ സമരപോരാട്ടത്തില്‍ മലബാര്‍ പ്രദേശത്തുകാര്‍ അര്‍പ്പിച്ച പ്രവര്‍ത്തനങ്ങളെ ചരിത്രകാരന്‍മാര്‍ വിസ്മരിച്ചതായി തിരൂരങ്ങാടി പി എസ് എംഒ കോളജില്‍ നടന്ന ദേശീയസെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മലബാറിലെ ജനങ്ങള്‍ തുല്യതയില്ലാത്ത പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിന് ചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല. ഉത്തരേന്ത്യക്കാരാണ് സ്വാതന്ത്ര്യസമരത്തിന്റെ കുത്തകക്കാരെന്നാണ് പല ചരിത്രകാരന്‍മാരും ചിത്രീകരിച്ചിട്ടുള്ളത്. മലബാറിലെ സമരത്തെ വംശീയമായും ഹിന്ദുവിരുദ്ധ പോരാട്ടമായും ചിലര്‍വ ിലയിരുത്തുന്നതും ചരിത്രത്തോടുള്ള അനീതിയാണ്.
മലബാറിലെ പണ്ഡിതര്‍മാരും ഖാസിമാരും സ്വാതന്ത്ര്യസമരത്തിന് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. സ്വന്തം വിദ്യാഭ്യാസവും തൊഴിലുമെല്ലാം മറന്ന് മലബാറിലെ മുസ്‌ലിംകള്‍ സമരത്തിലേക്ക് എടുത്തുചാടുകയാണ് ചെയ്തത്.
യൂറോപ്യരുടെ ഭാഷയായ ഇംഗ്ലീഷും തങ്ങളെ ദ്രോഹിക്കുന്ന ജന്മിമാരുടെ ഭാഷയായ മലയാളവും പഠിക്കരുതെന്ന് ആഹ്വാനം ചെയ്തത് ഇതിന്റെ ഭാഗമായാണ്. മഹാത്മാഗാന്ധി നികുതിനിഷേധ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതിന്റെ എത്രയോമുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ക്ക് നികുതി നിഷേധിച്ചുകൊണ്ട് ഫത്‌വ ഇറക്കിയ വ്യക്തിയാണ് ഉമര്‍ഖാസി. മമ്പുറം തങ്ങള്‍മാര്‍, മക്ത ിതങ്ങള്‍ എന്നിവരും സ്വാതന്ത്ര്യസമരത്തിന് അതുല്യമായ സംഭാവനകളാണ് ചെയ്തിട്ടുള്ളതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
18,19നൂറ്റാണ്ടില്‍ മലബാറിലെ കോളനിവിരുദ്ധപോരാട്ടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് എന്നവിഷയത്തില്‍നടക്കുന്ന സെമിനാര്‍ പ്രമുഖ ചരിത്രകാരന്‍ ഡോ.ജമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പള്‍ ഡോ.എം ഹാറൂണ്‍ അധ്യക്ഷതവഹിച്ചു.
ഡോ.കെകെ മുഹമ്മദ് അബ്ദുസത്താര്‍, പി എം സലാഹുദ്ദീന്‍ , പ്രൊഫ. കെ കെ മഹ്മൂദ്, സി എച്ച് അബ്ദുലത്തീഫ,് പ്രൊഫ. ഒ പി മായന്‍കുട്ടി പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ.വിജയലക്ഷമി ഡോ.പി യാസര്‍ അറഫാത്ത,് ഡോ.എം കെ മുസ്തഫ കമാന്‍പാഷ, ഡോ.കെ കെ മുസ്തഫ, പി ജെ വിന്‍സെന്റ് സിഎ ഫുകാര്‍അലി ഡോ. ടി മുഹമ്മദ് അലി, ഡോ. ഒ പി സലാഹുദ്ദീന്‍ പ്രബന്ധം അവതരിപ്പിച്ചു. ഇന്ന് കാലത്ത് 9.30ന് ആരംഭിക്കുന്ന സെമിനാര്‍ വൈകുന്നേരം 3.30ന് സമാപിക്കും.