ടി പി വധം: കുറ്റവാളികളുടെ ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങി

Posted on: February 3, 2014 7:19 pm | Last updated: February 4, 2014 at 12:04 am

Viyyur_Jail295തൃശൂര്‍: ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നരെ ജയിലില്‍ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികളുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ നിരാഹാര സമരം ആരംഭിച്ചു. ടിപി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ട്രൗസര്‍ മനോജിന്റെ അനുജന്‍ ബാബു, എം.സി അനൂപിന്റെ അമ്മ ചന്ദ്രി, കൊടി സുനിയുടെ അമ്മ പുഷ്പ, കിര്‍മാണി മനോജിന്റെ അനുജന്‍ മനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.