കടല്‍ക്കൊലക്കേസില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

Posted on: February 3, 2014 10:53 am | Last updated: February 3, 2014 at 11:33 am

italian-marines-fishermen-kന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ സുവ നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് അന്യശാസനം നല്‍കി. അടുത്ത തിങ്കളാഴ്ച വരെയാണ് അന്തിമ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് കോടതി സമയം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി അറിയിച്ചു. അതേസമയം സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.