ടി പി കൊലയാളികള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

Posted on: February 3, 2014 9:12 am | Last updated: February 3, 2014 at 9:52 am

niyamasabha_3_3തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊലയാളികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച് പ്രതിപക്ഷം സബ്മിഷന്‍ കൊണ്ടു വരും. സി പി എമ്മിന്റെ കെ രാധാകൃഷ്ണനാണ് സബ്മിഷന്‍ അവതരിപ്പിക്കുക. സബ്മിഷന്‍ സഭയുടെ ശൂന്യവേളയില്‍ പരിഗണിക്കും.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനായിരുന്നു പ്രതിപക്ഷം ആഗ്യം തീരുമാനിച്ചതെങ്കിലും വി എസ് അച്യതാനന്ദന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

ടി പി വധക്കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊലയാളികളെ പരസ്യമായി പിന്തുണക്കുന്ന നടപടികളാണ് സി പി എമ്മിന്റെ ഭാഗത്തുനിന്നും അടുത്തിടെ ഉണ്ടാവുന്നത്. ജയിലില്‍ മര്‍ദനമേറ്റെന്ന് പറഞ്ഞ് കൊലയാളികളെ സന്ദര്‍ശിക്കുകയും അവരെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് കൊലയാളികള്‍ക്കനുകൂലമായി രംഗത്തുവന്നിരിക്കുകയാണ് സി പി എം. എന്നാല്‍ ജയിലില്‍ തടവുകാര്‍ക്ക് മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി ടി പി സെന്‍കുമാര്‍ ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.