കരിപ്പൂരില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

Posted on: February 2, 2014 5:15 pm | Last updated: February 2, 2014 at 5:15 pm

gold coinsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം വഴിക്കടവ് മരുത സ്വദേശി പാലത്തോട്ടില്‍ രതീഷില്‍ നിന്നാണ് 837 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. ബേഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.