ടി പി വധം: കെ കെ രമ മരണം വരെ നിരാഹാരത്തിന്

Posted on: February 2, 2014 12:08 pm | Last updated: February 3, 2014 at 9:04 am

kk ramaകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടി പിയുടെ ഭാര്യ കെ കെ രമ മരണം വരെ നിരാഹാരത്തിന്. നാളെ രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് അവര്‍ അറിയിച്ചു. അന്വേഷണം സി ബി ഐക്ക് വിടാനുള്ള തീരുമാനം എടുക്കുന്നത് വരെ നിരാഹാരം തുടരാനാണ് ആര്‍ം എം പി തീരുമാനം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞു. രമയുടെ അച്ഛന്‍ കെ.കെ. മാധവനും ആര്‍എംപി നേതാക്കളും രമയുടെ കൂടെ തിരുവനന്തപുരത്തേക്ക് പോകും.