കണ്ണൂര്‍ വിമാനത്താവള പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Posted on: February 2, 2014 4:55 pm | Last updated: February 4, 2014 at 12:04 am

flightകണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുചിറക് നല്‍കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തി പ്രതിരോധ മന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തു. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഡിസംബറില്‍ ആദ്യവിമാനം ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതികളില്‍ ഒന്നാണ് കണ്ണൂര്‍ വിമാനത്താവള പ്രവൃത്തി.

1997ലാണ് കണ്ണൂരില്‍ വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം 2008ല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ 2010ല്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടു. 2200 ഏക്കറിലാണ് വിമാനത്താവകളം നിര്‍മിക്കുന്നത്. ഇതില്‍ 1278 ഏക്കര്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് കഴിഞ്ഞു.

3050 മീറ്റര്‍ റണ്‍വേയുടെ നിര്‍മാണോദ്ഘാടനമാണ് ഇന്ന് നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു.,കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാല്‍ , മുല്ലപ്പള്ളി രാമചന്ദ്രന്‍ , മന്ത്രിമാരായ കെ , ബാബു, കെ എം മാണി, പികെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, കെപി മോഹനന്‍ , എന്നിവരും എംപിമാരും എല്‍ എമാരും പരിപാടിക്കെത്തിയിരുന്നു.