താജുല്‍ ഉലമാ അനുസ്മരണം ഇന്ന് മഞ്ചേരി ഹികമിയ്യയില്‍

Posted on: February 2, 2014 3:38 am | Last updated: February 2, 2014 at 3:38 am

ullal_thangalമഞ്ചേരി: താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍അല്‍ബുഖാരി തങ്ങള്‍ അനുസ്മരണവും ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുറസൂല്‍ പ്രഭാഷണവും ഇന്ന് അഞ്ച് മണിക്ക് മഞ്ചേരി പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസില്‍ നടക്കും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചേരക്കാപറമ്പ്, സയ്യിദ് അബ്ദുല്‍ ഖാദിര്‍ മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ താജുല്‍ ഉലമക്ക് വേണ്ടിയുള്ള ജനാസ നിസ്‌കാരവും തഹ്‌ലീലും പ്രത്യേക പ്രാര്‍ഥനയും നടക്കും. സമ്മേളന ശേഷം മഞ്ചേരി ടൗണിലേക്കും പൂക്കോട്ടൂരിലേക്കും വാഹന സൗകര്യം ലഭ്യമാണ്.