Connect with us

Kerala

ആറന്മുള:10 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം

Published

|

Last Updated

തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കുന്നതിനെതിരെയുള്ള സമരത്തിന്റെ രണ്ടാം ഘട്ടമായി ഈ മാസം 10 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് സുഗതകുമാരി പത്രസമ്മേളനത്തില്‍ അറിയിച്ചു. പന്തല്‍ കെട്ടിയുള്ള ഈ സമരം വിമാനത്താവള പ്രഖ്യാപനം പിന്‍വലിക്കുന്നതുവരെ തുടരും. സമരം പഴയ കര്‍ഷക തലമുറയിലെ അംഗവും പുതുതലമുറയിലെ പ്രതിനിധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായെത്തും. കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ക്ക് വേണ്ടിയാണ് ഈ പ്രക്ഷോഭം.
ആര്‍ക്കും വേണ്ടാത്ത വിമാനത്താവള പദ്ധതിയെ കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ടെന്ന് സി പി എം നേതാവ് എം വിജയകുമാര്‍ ആരോപിച്ചു. എല്ലാവരും ആവശ്യപ്പെടുന്ന വിഴിഞ്ഞം പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്ന സര്‍ക്കാര്‍ ആറന്മുളയില്‍ വിമാനത്താവളം വരണമെന്ന് വാശിപിടിക്കുകയാണ്. ചുരുക്കം ചില വ്യക്തികള്‍ക്കായി സര്‍ക്കാര്‍ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest