Connect with us

National

ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Published

|

Last Updated

നൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക് ആറ് മുതല്‍ എട്ട് വരെ ശതമാനം ഉയര്‍ന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നു. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
കമ്പനികളുടെ സാമ്പത്തിക നില എങ്ങനെയാണെന്ന് സി എ ജിയുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ അറിയാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കമ്പനികള്‍ പറയുന്നത് അവര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നാണ്. ഇവര്‍ക്ക് ലഭിക്കുന്ന പണമെല്ലാം എങ്ങോട്ടാണ് പോകുന്നത്. സി എ ജി അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് വരട്ടെ, അപ്പോള്‍ സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. കെജ്‌രിവാള്‍ പറഞ്ഞു. നാല് കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്നത്. കമ്പനികള്‍ക്കെതിരെ നടപടി എടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സി എ ജി റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനായിരുന്നു കെജ്‌രിവാളിന്റെ മറുപടി.