വിയ്യൂരില്‍ ടി പി വധക്കേസ് പ്രതികളെ കാണാന്‍ കോടിയേരി എത്തി

Posted on: February 1, 2014 12:19 pm | Last updated: February 1, 2014 at 12:35 pm

kodiyeri 2വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട ടി പി വധക്കേസിലെ പ്രതികളെ കാണാന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എത്തി. സി പി എം നേതാവ് പി.ജയരാജന്‍. എംഎല്‍എമാരായ ബാബു എം പാലിശേരി, വി.ടി. ദേവസി, സി. രവീന്ദ്രനാഥ് എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു.

എം എല്‍ എമാരായ കെ വില്‍ അബ്ദുല്‍ ഖാദര്‍, കെ രാധാകൃഷ്ണന്‍ എന്നിവരും കഴിഞ്ഞ ദിവസം ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചിരുന്നു.

അതിനിടെ, ടി.പി വധക്കേസ് പ്രതികളെ മര്‍ദ്ദിച്ചെന്ന ആരോപണത്തെക്കുറിച്ച് ജയില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യമന്തരമന്ത്രി രമേശ് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് പ്രതികളുമായുള്ള ബന്ധം ജയില്‍ സന്ദര്‍ശനത്തിലൂടെ തെളിഞ്ഞെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോടിയേരിയുടെ സന്ദര്‍ശനത്തോടെ ടി.പി വധക്കേസില്‍ സി.പി.എമ്മിനുള്ള ബന്ധം വ്യക്തമായെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു ആരോപിച്ചു.