Connect with us

Kerala

ശ്രേഷ്ഠ കത്തോലിക്ക ബാവ അറസ്റ്റില്‍

Published

|

Last Updated

ആലുവ: യാക്കോബായ സഭയുടെ ശ്രേഷ്ഠ കത്തോലിക്ക തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വെച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നാല് പതിറ്റാണ്ടിലേറെയായി സഭാ തര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ വിലക്ക് ലംഘിച്ച് യാക്കോബായ വിഭാഗം പ്രാര്‍ഥനക്ക് എത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ നാലരക്കാണ് യാക്കോബായ വിഭാഗം പള്ളിയില്‍ പ്രാര്‍ഥന നടത്തിയത്.

മുഴുവന്‍ വിശ്വാസികളെയും മാറ്റിയ ശേഷം പള്ളി പോലീസ് സീല്‍ ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

സഭാതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി ജനവരി 22നായിരുന്ന ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നിബന്ധനകളോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ താത്ക്കാലികമായി സെമിനാരി തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

Latest