‘പ്രവാസികളും പ്രശ്‌നങ്ങളും’ സെമിനാര്‍ നാളെ

Posted on: February 1, 2014 1:28 am | Last updated: February 1, 2014 at 1:28 am

കോഴിക്കോട്: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ‘പ്രവാസികളും പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ നാളെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10മണിക്ക് കോഴിക്കോട് ജയ ഓഡിറ്റോറിത്തില്‍ നടക്കുന്ന സെമിനാര്‍ പ്രതിപക്ഷ ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പ്രവാസി മന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയായിരിക്കും. പ്രവാസികളും കുടുബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലും ഭരണതലത്തിലും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പി ടി കുഞ്ഞുമുഹമ്മദ്, പി സെയ്താലിക്കുട്ടി, എ സി ആനന്ദന്‍, ബാദുഷ കടലുണ്ടി, മഞ്ഞകുളം നാരായണന്‍, കബീര്‍ സലാല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.