ആദൂര്‍ മര്‍കസില്‍ മീലാദ് സമ്മേളനം ഇന്ന്

Posted on: January 28, 2014 10:02 am | Last updated: January 28, 2014 at 10:02 am

എരുമപ്പെട്ടി: ആദൂര്‍ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്്്‌ലാമിയ്യ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ഇന്ന് രാത്രി ഏഴ് മണിക്ക് ആദൂര്‍ വാദീ മദീനയില്‍ നടക്കും. മീലാദ് മഹര്‍ജാന്‍ 2014 കലാമത്സരങ്ങള്‍ക്ക് ശേഷം മര്‍ക്കസ് വിദ്യാര്‍ഥികളുടെ ബുര്‍ദ മജ്‌ലിസ് നടക്കും. മീലാദ് സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ടി പി അബൂബക്കര്‍ മുസ്്്‌ലിയാരുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഫീഖ് ലത്വീഫി തളിക്കുളം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സോണ്‍ ഉപാധ്യക്ഷന്‍ തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. സോണ്‍ ജനറല്‍ സെക്രട്ടറി അബ്്ദുല്ലത്വീഫ് നിസാമി, ആദൂര്‍ മഹല്ല് സെക്രട്ടറി കെ കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. അസ്്്മാഉല്‍ ബദര്‍, സ്വലാത്ത് ഹല്‍ഖ, സമാപന പ്രാര്‍ഥനക്ക്് സയ്യിദ് അബ്്ദുര്‍റഹ്്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ നേതൃത്വം നല്‍കും.