യുവതി ജീവനൊടുക്കിയ സംഭവം: മരണത്തില്‍ പങ്കില്ലെന്ന് രതീഷ്

Posted on: January 28, 2014 9:20 am | Last updated: January 29, 2014 at 7:30 am

FB-death-308x184കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പങ്കില്ലെന്ന് ആരോപണ വിധേയനായ രതീഷ് പറഞ്ഞു. ആതമഹത്യക്ക് പിന്നില്‍ ഭര്‍തൃ പീഡനമാണ്. യുവതിക്കെതിരെ മോശമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും രതീഷ് പറഞ്ഞു. അമ്മയേയും ഭാര്യയേയും ഫെയ്‌സ്ബക്കിലൂടെ യുവതിയുടെ ബന്ധുക്കള്‍ അപമാനിച്ചു. ഇതിന് മറുപടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും രതീഷ് പറഞ്ഞു.