പുഴകളും തോടുകളും വറ്റുന്നു; പൊഴുതനയില്‍ മണലൂറ്റ് വ്യാപകം

Posted on: January 26, 2014 3:09 pm | Last updated: January 26, 2014 at 3:09 pm

വൈത്തിരി: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയുള്ള അനധികൃത മണല്‍ വാരല്‍ പൊഴുതന പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകുന്നു. ആറാംമൈല്‍,പൊഴുതന,കല്ലുര്‍,സുഗന്ധഗിരി,തുടങ്ങീയ പ്രദേശങ്ങളിലെ ചെറുതോടുകളും പുഴകളും കേന്ദ്രിരിച്ചാണ് മണല്‍ വാരല്‍ വ്യാപകമായിട്ടുള്ളത്.
പഞ്ചായത്തില്‍ നിന്ന് ഒന്നോ രണ്ടോ മണല്‍ പാസ് സംഘടിപ്പികുകയും പകല്‍ സമയങ്ങളില്‍ വാരി ശേഖരിക്കുന്ന മണല്‍ പലപ്പോഴും രാത്രിയോ പകലോ എന്ന വിത്യാസമില്ലതെയാണ് ലോടുകണക്കിന് മണലുകള്‍ ഇത്തരത്തില്‍ പിക്കപ്പിലും ചെറുവാഹനങ്ങളിലുമായി കടത്തുന്നത്.കഴിഞ്ഞ തവണ അനധികൃതമായി മണല്‍ കടത്തിയതിന് തോണിയും മണലും പോലിസ് കസ്ഡിയിലെടുത്തിരുന്നു.എന്നാല്‍ ഇതല്ലാം കാറ്റില്‍ പറത്തി രാഷ്ടിയപാര്‍ട്ടികളുടെ സ്വാധിനത്തോടുകൂടി അനധികൃത മണല്‍ വാരല്‍ ലോബികളും സജീവമായിട്ടുണ്ട്.സാധരണക്കാര്‍ക്ക് അവശൃത്തിന് മണല്‍ കിട്ടാതെയാകുമ്പോള്‍ ഇത്തരം സംഘങ്ങളുടെ കൈയില്‍ എപ്പോള്‍ വേണമെങ്കിലും സ്‌റ്റോക്കുണ്ടകുന്നതിനാല്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റ മറവില്‍ കള്ള പ്രചരണങ്ങള്‍ നടത്തി 50, അടി 100, അടി എന്നി കണക്കിലുള്ള മണലുകള്‍ക്ക് കെള്ള ലാഭത്തിലാണ് വില്‍പ്പന നടത്തുന്നത്.അനധികൃതമായും അശാസ്ത്രിയമായുള്ള ഇത്തരത്തിലുള്ള മണല്‍ വാരല്‍ മൂലം മിക്ക പുഴകളിലും ആഴത്തിലുള്ള കുഴികളും മണ്ണിടിച്ചിലും വ്യാപകമായിട്ടുണ്ട്.