ബാനര്‍ജിയുടെ മാസ്റ്റര്‍പീസുമായി തബലയില്‍ സഹോദരങ്ങള്‍

    Posted on: January 25, 2014 7:27 am | Last updated: January 25, 2014 at 7:27 am

    Thabala Storyപാലക്കാട്: പ്രശസ്ത തബല വിദ്വാന്‍ കൊല്‍ക്കത്ത ഗുരുജി ബാനര്‍ജിയുടെ ശിഷ്യന്‍മാരായ സഹോദരങ്ങള്‍ കലോത്സവ നഗരിയിലും താരങ്ങളായി. ഹയര്‍സെക്കന്‍ഡറി വിഭാഗം തബലയില്‍ ചെറുതുരുത്തി ജി എച്ച് എസ് എസിലെ ഷാഹിന്‍ പി നാസറിനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇതേ സ്‌കൂളിലെ ഷാഹില്‍ പി നാസറിനുമാണ് എ ഗ്രേഡ് ലഭിച്ചത്. ഷാഹിന്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. എട്ട് വര്‍ഷമായി കൊല്‍ക്കത്തയില്‍ ബാനര്‍ജിയുടെ ശിക്ഷണത്തില്‍ തബല വായിച്ചു പഠിക്കുന്ന സഹോദരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
    വെക്കേഷന്‍ സമയങ്ങളിലുള്‍പ്പെടെയാണ് പരിശീലനത്തിനായി ഇവര്‍ സമയം കണ്ടെത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആദ്യമായാണ് ഇത്തവണ എത്തുന്നത്. തുടക്കം തന്നെ എ ഗ്രേഡിന്റെ തിളക്കം നേടാനായതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങള്‍.