ആദ്യമായെത്തി മൂന്നിലും എ ഗ്രേഡ്

    Posted on: January 23, 2014 11:39 pm | Last updated: January 23, 2014 at 11:39 pm

    Al Ameen GV HSS Kadakkal Kollam (Story)പാലക്കാട്: ആദ്യമായി മത്സരിക്കാനെത്തി മത്സരിച്ച മൂന്നിനത്തിലും എ ഗ്രേഡുമായി അല്‍ അമീന്റെ മടക്കം. കൊല്ലം കടക്കല്‍ ജി വി എച്ച് എസ് എസ് വിദ്യാര്‍ഥിയാണ് അല്‍ അമീന്‍. മലയാള പ്രസംഗം, മലയാളം ഉപന്യാസം, ഓട്ടന്‍ തുള്ളല്‍ ഇനങ്ങളിലാണ് അമീന്‍ മത്സരിച്ചത്. മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി. ‘ഇന്നത്തെ ഇന്ത്യക്ക് ലോകത്തോട് പറയാനുണ്ട്’ എന്നതായിരുന്നു പ്രസംഗ വിഷയം. ‘ഇനി തത്സമയ സംപ്രേഷണം’ എന്ന വിഷയത്തിലാണ് പ്രബന്ധ രചനാ മത്സരം നടന്നത്. ഓട്ടന്‍തുള്ളലില്‍ പറയന്‍തുള്ളലാണ് അമീന്‍ അവതരിപ്പിച്ചത്. അപൂര്‍വമായി മാത്രം കലോത്സവങ്ങളില്‍ അവതരിപ്പിക്കാറുള്ള പറയന്‍ തുള്ളല്‍ പത്ത് ദിവസത്തിനുള്ളിലാണ് അമീന്‍ പഠിച്ചെടുത്തത്. ദൃശ്യ ഗോപിയായിരുന്നു പരിശീലക.