പാമോലിന്‍ കേസ്: കോടതി പരാമര്‍ശത്തിനെതിരെ ചെന്നിത്തല

Posted on: January 21, 2014 10:54 am | Last updated: January 22, 2014 at 12:11 am

ramesh chennithalaതിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ചെന്നിത്തല പറഞ്ഞു. പാമോലിന്‍ കേസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വി എസ് സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. ഇതിന് മറുപടി നല്‍കുമ്പോഴാണ് ചെന്നിത്തലയുടെ പരാമര്‍ശം.

പമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തൃശൂരിലെ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്നും കോടതി അറിയിച്ചിരുന്നു.