കേരളത്തിലെ നഴ്‌സുമാരെ അധിക്ഷേപിച്ച് ആം ആദ്മി നേതാവ്

Posted on: January 20, 2014 3:48 pm | Last updated: January 20, 2014 at 3:48 pm

kumar biswasന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച് ആം ആദ്മിപാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. കേരളത്തിലെ നഴ്‌സുമാര്‍ കറുത്തവരാണെന്നും ഇവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്നുവിളിക്കാന്‍ മാത്രമേ തോന്നുകയുള്ളൂ എന്നുമുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്.

ഇവരില്‍ പലരും പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ പോലും മടിക്കുന്നുവെന്നും കുമാര്‍ബിശ്വാസ് പറയുന്നു. ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയംഗമായ കുമാര്‍ വിശ്വാസിന്റെ സ്ത്രീ വിരുദ്ധനിലപാടുകളും സവര്‍ണ്ണ അനുകൂല പ്രസ്താവനകളും മോദി ഭക്തിയും നേരത്തെയും വിവാദമായിരുന്നു

ബിശ്വാസിന്റെ മോഡി ഭക്തിക്കെതിരെ ആം ആദ്മി അംഗമായ മല്ലിക സാരാഭായ് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അമേത്തിയില്‍ നടന്ന പൊതുയോഗത്തില്‍ മുഹറത്തിനെതിരെ പ്രസംഗിച്ചതിനെ തുടര്‍ന്ന് ബിശ്വാസിനെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.