സന്തോഷ് ട്രോഫി: ജീന്‍ ക്രിസ്റ്റ്യന്‍ നയിക്കും

Posted on: January 20, 2014 2:57 pm | Last updated: January 20, 2014 at 2:57 pm

football-symbolic_7_1കൊച്ചി: ബംഗാളിലെ സിലിഗുഡിയില്‍ ഫെബ്രുവരി 24ന് തുടങ്ങുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആലപ്പുഴക്കാരന്‍ ജീന്‍ ക്രിസ്റ്റ്യന്‍ ആണ് നായകന്‍. കൊല്ലത്തിന്റെ സ്‌ട്രൈക്കര്‍ ആര്‍ കണ്ണനാണ് വൈസ് ക്യാപ്റ്റന്‍.

ടീം ജനുവരി 26 മുതല്‍ ചെന്നൈയില്‍ യോഗ്യതാ റൗണ്ട് കളിക്കും. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക ടീമുകളാണ് എതിരാളികള്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ടീമും കളിച്ചേക്കും.