Connect with us

Gulf

ഫെയ്‌സ്ബുക്ക് 'പൈപ്പ്' ശ്രദ്ധേയമാകുന്നു

Published

|

Last Updated

ദുബൈ: ഒരു ജിഗാബൈറ്റ് (ജി ബി) വരെയുള്ള ഫയല്‍ വേഗത്തില്‍ അങ്ങേ തലക്കലുള്ള ആള്‍ക്ക് തത്സമയം അയക്കാവുന്ന ഫെയ്‌സ്ബുക്കിലെ പൈപ്പ് ആപ്ലിക്കേഷന് പ്രിയമേറുന്നു. ഗൂഗിള്‍ ടാക്കിനെക്കാള്‍ ശക്തമാണിത്.
ജി ടാക്കില്‍ ഫയല്‍ ട്രാന്‍സ്ഫര്‍ സംവിധാനം ഉണ്ടെങ്കിലും വലിയ ഫയലുകള്‍ അയക്കാന്‍ ഏറെ സമയമെടുക്കും. പൈപ്പ് ആപ്ലിക്കേഷനില്‍ അപ്പുറത്തുള്ള സുഹൃത്ത് ഓഫ്‌ലൈന്‍ ആണെങ്കില്‍ പോലും ലോക്കര്‍ സംവിധാനത്തിലൂടെ ഫയല്‍ കൈമാറാം.
ഓണ്‍ലൈനില്‍ വരുന്ന സമയം ടെക്‌സ്റ്റ് മെസേജ് ബോക്‌സില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ലോക്കറില്‍ സൂക്ഷിച്ച ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. www.facebook. com /pipe ല്‍ കടന്ന് ലൈക്ക് ചെയ്ത് പൈപ്പ് ക്ലിക്ക് ചെയ്യുക. മുകളില്‍ ഇടതു വശത്തെ ഫ്രണ്ട്‌സ് ഐക്കണില്‍ നിന്നും ഫ്രണ്ടിനെ (ഓണ്‍ലൈനോ, ഓഫ്‌ലൈനോ ആയ) സെലെക്ട് ചെയ്യാം.
പൈപ്പില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ ഇംപോര്‍ട്ട് കമാന്‍ഡ് ലഭിക്കും. അയക്കേണ്ട ഫയല്‍ സെല്ക്ട് ചെയ്ത ശേഷം തെളിയുന്ന കമാന്‍ഡ് ബോക്‌സില്‍ ഡയറക്ട് ട്രാന്‍സ്ഫര്‍, സെന്റ് ടു ലോക്കര്‍ സെലക്ഷന്‍ ലഭിക്കും. വലിയ ഫയലുകള്‍ അയക്കേണ്ടിവരുന്നവര്‍ക്ക് പൈപ്പ് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

Latest