ജശ്‌നെ മീലാദിന് അള്‍സൂര്‍ ഒരുങ്ങി

Posted on: January 17, 2014 11:35 pm | Last updated: January 17, 2014 at 11:35 pm

അള്‍സൂര്‍ (ബംഗളൂരു): ഇന്ന് നടക്കുന്ന ജശ്‌നെ മീലാദിന് അള്‍സൂര്‍ മഹല്ലില്‍ ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. രാവിലെ എട്ട് മണിക്ക് മര്‍കസുല്‍ ഹുദാ പ്രസിഡന്റ് മജീദ് ഹാജി പതാക ഉയര്‍ത്തും.
ഉച്ചക്ക് രണ്ട് മണിക്ക് മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ മത്സരവും ദഫ് പ്രദര്‍ശനവും നടക്കും. മഗ്‌രിബ് നിസ്‌ക്കാരാനന്തരം പൊതുസമ്മേളനവും ബുര്‍ദ ആസ്വാദനവും നടക്കും. പൊതുസമ്മേളനത്തില്‍ എസ് എസ് എ ഖാദര്‍ ഹാജി അധ്യക്ഷത വഹിക്കും.
എം എം എ സെക്രട്ടറി എ ബി ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അള്‍സൂര്‍ മര്‍കസുല്‍ ഹുദയുടെ കീഴില്‍ ബാംഗ്ലൂരിലെ എല്ലാ സുന്നി മഹല്ലുകളെയും അനുമോദിക്കും. ജാഫര്‍ നൂറാനി, ഹബീബ് നൂറാനി, റാഷിദ് നൂറാനി, ഖാദര്‍ സഖാഫി, ഹുസൈന്‍ സഖാഫി, മുജീബ് സഖാഫി എന്നിവര്‍ ആശംസയര്‍പ്പിക്കുംതുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് ശുക്കൂര്‍ അമാനി, അഫ്‌സല്‍ കണ്ണൂര്‍, അബ്ദുല്ല കൊടക്, ഹാഫിള് ഹസീബ് എന്നിവരും, നാത് ശരീഫിന് മുഈനുദ്ധീന്‍ ബംഗളൂരു, മിഅ്‌റാജ് ബാംഗ്ലൂര്‍ എന്നിവരും നേതൃത്വം നല്‍കും. ദുആ മജ്‌ലിസിന് സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം നേതൃത്വം നല്‍കും.