രാജീവന്‍ കാവുമ്പായി അവാര്‍ഡ് ബിജു വര്‍ഗീസിന്

Posted on: January 17, 2014 12:13 am | Last updated: January 17, 2014 at 12:13 am

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബും ദേശാഭിമാനി എംപ്ലോയിസ് വെല്‍ഫയര്‍ അസോസിയേഷനും ചേര്‍ന്ന് നല്‍കുന്ന രീജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം യൂനിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിജു വര്‍ഗീസ് അര്‍ഹനായി. മികച്ച വാര്‍ത്താ ചിത്രത്തിനാണ് ഇത്തവണ അവാര്‍ഡ്. കെ കെ മാരാര്‍, ബാലകൃഷ്ണന്‍ കൊയ്യാല്‍, പി കെ രാജശേഖരന്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈ മാസം അവസാനം കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ എന്‍ ബാബു, മട്ടന്നൂര്‍ സുരേന്ദ്രന്‍, ഇ ടി ജയചന്ദ്രന്‍ പങ്കെടുത്തു.