ഡല്‍ഹിയില്‍ വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായി

Posted on: January 15, 2014 9:38 am | Last updated: January 15, 2014 at 9:38 am

rapeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള മധ്യവയസ്‌ക കൂട്ടബലാത്സംഗത്തിനിരയായി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മധ്യഡല്‍ഹിയിലെ കൊണാഗ്ഡ് പാലസിന് സമീപമാണ് 51കാരി ബലാത്സംഗത്തിനിരയായത്. ഇവരെ കൊള്ളയടിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്.

പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു.