Connect with us

Wayanad

കല്ലൂരില്‍ എസ് വൈ എസ് ഹെല്‍ത്ത് സ്‌കൂള്‍ നടത്തി

Published

|

Last Updated

കല്ലൂര്‍: യൗവ്വനം നാടിനെ നിര്‍മ്മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ മിഷന്‍ 2014 ന്റെ ഭാഗമായി കല്ലൂര്‍ യൂനിറ്റ് എസ് വൈ എസ് ന്റെ കീഴില്‍ ആരോഗ്യ ബോധവല്‍കരണവും രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ആവേത്താന്‍ പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.കുട്ടികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ജനറല്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദു മലങ്കരയും,നമുക്ക് ജീവിക്കാന്‍ പഠിക്കാം എന്ന വിഷയം പി സി ഉമറലി മാസ്റ്ററും അവതരിപ്പിച്ചു.വി എം അബൂബക്കര്‍,ശോഭന്‍കുമാര്‍,നൗഷാദ് സി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രക്തഗ്രൂപ്പ് നിര്‍ണയവും നടത്തി.

നകീര്‍ ചെയര്‍മാനും,ഹംസക്കുട്ടി കണ്‍വീനറും എസ് എ മജീദ് ട്രഷററും പി കെ സിദ്ദീഖ്,ശാഫി തുടങ്ങിയവരടങ്ങുന്നസാന്ത്വനം ക്ലബ് പ്രഖ്യാപനവും നടന്നു. യൂനിറ്റിന്റെ പരിധിയില്‍പെടുന്ന നിത്യ രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും പരമാവധി സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ തീരുമാനമായി.സി സുലൈമാന്‍,സി ഇസ്മാഈല്‍,ടി സുബൈര്‍,സിഗ്ബത്തുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.പി കെ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. സൈദ് ബാഖവി സ്വാഗതവും മഹ്മൂദ് നന്ദിയും പറഞ്ഞു.