ഹാരിസണ്‍ മലയാളത്തിനായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: January 12, 2014 10:35 am | Last updated: January 13, 2014 at 6:15 pm

harisonന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളത്തിനായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹാരിസണ്‍ സ്വത്ത് ലയിപ്പിക്കുന്നതിനെ എതിര്‍ക്കേണ്ടെന്നാണ് കമ്പനികാര്യ മന്ത്രാലയത്തിന്റെ നിലപാട്. നടപടിയില്‍ തെറ്റില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഹൈക്കോടതിയെ അറിയിച്ചു.

സ്വത്ത് മൂന്ന് കമ്പനികളിലായി ലയിപ്പിക്കുന്നതിനാണ് ഹാരിസണ്‍ അനുമതി തേടിയിരിക്കുന്നത്.
സ്വത്തുകള്‍ ലയിപ്പിച്ചാല്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ തുടരാനാവാതെ വരും.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ദൗത്യ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.