Connect with us

Wayanad

തൂതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ പുഴയോരപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി

Published

|

Last Updated

പട്ടാമ്പി: തൂതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ പുഴയോരപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി.
കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് പുഴയില്‍ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പുഴവറ്റിവരണ്ട് നീര്‍ച്ചാലായിരിക്കുന്നു.
പുഴയിലൂടനീളം ആറ്റുവഞ്ചിപ്പുല്ലുകള്‍ നിറഞ്ഞുകിടപ്പാണ്. വിശാലമായ മണല്‍പരപ്പ്‌പോയി പുഴയില്‍ നിറയെ കരിങ്കല്‍പ്പാറയും വെള്ളാരംകല്ലുകളുമാണ്.
അനിയന്ത്രിതമായ മണലെടുപ്പും കയ്യേറ്റവും പുഴയെ നാള്‍ക്കുനാല്‍ നാശത്തിലേക്ക് നയിക്കുകയാണ്.
മണലെടുപ്പിനെതിരെ ജില്ലാകലക്ടര്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇത് മറികടന്ന് വിവിധകടവുകളില്‍ നിന്ന് മണലെടുപ്പ് തകൃതിയാണ്.
മണല്‍ കിട്ടാതായതോടെ പുഴയോരപ്രദേശങ്ങള്‍ ഇടിച്ചു കരമണല്‍ഖനനം നടത്തുന്നതും പലയിടത്തും കാണാം.
മണല്‍മാഫിയകളുടെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങള്‍ കൈയേറ്റത്തിനും മണലെടുപ്പിനുമെതിരെ നടപടിയെടുക്കുന്നതിന് തടസ്സമാവുകയാണ്. വരാനിരിക്കുന്ന ലോകസഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പ്രാദേശിക”രണകൂടങ്ങളും രാഷ്ട്രീയപാര്‍ടികളും അനധികൃതമണലെടുപ്പിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ആരോപണം.
ഇത്തവണ തുലാമഴ ചതിച്ചതാണ് പുഴയില്‍ നീരൊഴുക്ക് കുറയാന്‍ കാരണം. പുഴയോരപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികളായി. വിളയൂരിലെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത് വെള്ളമില്ലാത്തത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇവിടെ മണലെടുക്കുന്നതിനെതിരെ ജനകീയപ്രതിരോധ സമിതി രൂപവത്കരിച്ചിരുന്നുവെങ്കിലും സമിതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വിതരണം അവതാളത്തിലാകുമെന്ന ആശങ്കയിലാണ്.
മോട്ടോര്‍ തകരാറും പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
തിരുവേഗപ്പുറയിലും പാലത്തിന് സമീപത്തെ കുടിവെള്ള പദ്ധതി ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നുണ്ട്. ഇവിടെയും പുഴയിലെ കിണറുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
കിണറിനു സമീപത്ത് നിന്ന് മണലെടുക്കുന്നതാണ് കിണറുകള്‍ തകരാന്‍ കാരണം.
പഞ്ചായത്തുകളിലെ ജലസേചന പദ്ധതികളും വെള്ളക്കുറവ് മൂലം മുടങ്ങിയതിനാല്‍ പുഴയോരപഞ്ചായത്തുകളിലെ കാര്‍ഷികവിളകള്‍ ഉണക്ക്ഭീഷണിയിലാണ്.
തൂതപ്പുഴയില്‍ മപ്പാട്ടുകരയില്‍ സി പി മുഹമ്മദ് എംഎല്‍എയുടെ ശ്രമഫലമായി നിര്‍മിച്ച സ്ഥിരം തടയണ കുലുക്കല്ലൂര്‍, നെല്ലായ പഞ്ചായത്തുകളിലുള്ള—വര്‍ക്ക് ഏറെ ആശ്വാസമാണ്.
വിളയൂരിലും തിരുവേഗപ്പുറയിലും സ്ഥിരം തടയണ പണിയുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ തടയണകള്‍ പണിതാല്‍ അടുത്ത വേനലിലെങ്കിലും നാട്ടുകാര്‍ക്ക് കുടിവെള്ളം മുട്ടാതെ കഴിയാം.