Connect with us

National

ഡി എം കെയില്‍ അഴഗിരിയുടെ അനുയായികള്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ചെന്നൈ: ഡി എം കെയില്‍ അഴഗിരി വിഭാഗത്തിന്റെ ചിറകരിയുന്നു. ഇന്നലെ അഴഗിരിയുടെ അഞ്ച് അനുയായികളെ പാര്‍ട്ടി പ്രസിഡന്റ് കരുണാനിധി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ അഴഗിരിയെ പുറത്താക്കാന്‍ മടിക്കില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡി എം ഡി കെക്ക് എതിരെ അഴഗിരി നടത്തിയ പ്രസ്താവനയാണ് കരുണാനിധിയെ പ്രകോപിപ്പിച്ചത്. വിജയകാന്ത് നയിക്കുന്ന ഡി എം ഡി കെയോടൊപ്പം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡി എം കെ ഉദ്ദേശിക്കുന്നുണ്ട്. ഇതിനെ അഴഗിരി എതിര്‍ത്തിരുന്നു. അഴഗിരിയുടെ ശക്തികേന്ദ്രമായ മധുരയില്‍ നിലവിലെ ഡി എം കെ യൂനിറ്റ് സസ്‌പെന്‍ഡ് ചെയ്ത് പുതിയ ഭാരവാഹികളെ കൊണ്ടുവന്നിരുന്നു. സ്റ്റാലിന്റെ അനുയായികളാണ് പുതിയ ഭാരവാഹികള്‍.
കരുണാനിധിക്ക് ശേഷം പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നതിനെ ചൊല്ലി സ്റ്റാലിനും അഴഗിരിയും കലഹത്തിലാണ്. സ്റ്റാലിന്‍ തന്റെ പിന്‍ഗാമിയാകണം എന്നതാണ് കരുണാനിധിയുടെ താത്പര്യം. എന്നാല്‍, തന്നെ പിന്‍ഗാമിയാക്കണമെന്ന് അഴഗിരി ആവശ്യപ്പെട്ടിരുന്നു

Latest