പട്ടികജാതി- വര്‍ഗ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Posted on: January 8, 2014 10:06 am | Last updated: January 8, 2014 at 11:06 am

കോഴിക്കോട്: എസ് സി, എസ് ടി ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബേങ്ക് വായ്പയെടുത്ത പട്ടികജാതി- വര്‍ഗക്കാരുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 11ന് രാവിലെ പത്തിന് നളന്ദ ഹോട്ടലില്‍ നടക്കും.
ലോണുകള്‍ പൂര്‍ണായും എഴുതി തള്ളണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ ബേങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പട്ടികജാതി കോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുത്തവര്‍ ഇന്ന് തിരിച്ചടക്കാനാകാത്ത അവസ്ഥയിലാണ്. പലരും കുടിയിറങ്ങേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതി തള്ളണം.
എസ്‌സി, എസ്ടി ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലോണുകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വോട്ടുകള്‍ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
രാംദാസ് വേങ്ങേരി ടി വി ബാലന്‍ പുല്ലാളൂര്‍, ശാരദാ ശ്രീധരന്‍, വി എം ചന്ദ്രിക അജേഷ്, ഒ എം രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.