ക്രിസ്ത്യാനോക്ക് 400 ഗോള്‍; മാഡ്രിഡിന് പതിമൂന്നാം ജയം

Posted on: January 7, 2014 7:54 am | Last updated: January 8, 2014 at 12:14 am

rono

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ സഹായത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ സെല്‍റ്റാവിഗക്കെതിരെ 3-0ന്റെ ഉജ്ജ്വല ജയം. കരീം ബെന്‍സീമയാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ലീഗില്‍ റയല്‍മാഡ്രിഡ് തുടര്‍ച്ചയായ പതിമൂന്നാം ജയമാണ് സെല്‍റ്റാവിഗക്കെതിരെ നേടിയത്. 18 മത്സരങ്ങളില്‍ നിന്ന് 20 ഗോളടിച്ച് ക്രിസ്ത്യാനോ തന്റെ കരിയറിലെ നാന്നൂറാം ഗോള്‍ ഇന്നലെ സ്വന്തമാക്കി.

സ്‌കോര്‍ ഏകപക്ഷീയമാണെങ്കിലും കടുത്ത വെല്ലുവിളിയാണ് സെല്‍റ്റാവിഗ മാഡ്രിഡിന് മുന്നില്‍ ഉയര്‍ത്തിയത്. ബാഴ്‌സലോണക്കും അത്‌ലറ്റിക്കോക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ്. 18 കളികളില്‍ നിന്ന് 49 പോയിന്റ് വീതമാണ് അത്‌ലറ്റിക്കോയുടെയും ബാഴ്‌സയുടെയും സമ്പാദ്യം. റയലിന് 18 കളികളില്‍ നിന്ന് 44 പോയിന്റാണുള്ളത്.