ലോകായുക്ത അന്വേഷണം നേരിടാന്‍ തയ്യാര്‍ : വീര്‍ഭദ്രസിംഗ്

Posted on: January 6, 2014 11:02 am | Last updated: January 6, 2014 at 11:02 am

virbhadra singhഷിംല: അഴിമതിയാരോപണക്കേസില്‍ ലോകായുക്ത അന്വേഷണം നേരിടാന്‍ തയാറാണെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗ്. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ലളിതജീവിതം നയിക്കുന്നയാളാണ് താന്‍. തനിക്കെതിരെ ബി ജെ പിക്ക് ലോകായുക്തയെ സമീപിക്കാമെന്നും വീര്‍ഭദ്രസിംഗ് അറിയിച്ചു.

വീര്‍ഭദ്രസിംഗിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ് കാര്യമായെടുക്കുന്നില്ല എന്നാരോപിച്ച് ബി ജെ പി നേതാവ് പ്രേംകുമാര്‍ ധുമല്‍ രംഗത്തുവന്നിരുന്നു.