മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി തലസ്ഥാനത്ത്

Posted on: January 3, 2014 8:01 pm | Last updated: January 4, 2014 at 12:35 am

manmohanതിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തലസ്ഥാനത്തെത്തി. പ്രത്യേക വിമാനത്തിലെത്തിലെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനില്‍ തങ്ങും. നാളെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലും ടെക്‌നോ പാര്‍ക്കിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഞായറാഴ്ച്ച കൊച്ചിയില്‍ മാതൃഭൂമിയുടെ നവതി ആഘോഷത്തിലും എം എം ജേക്കബിനെ ആദരിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി സംബന്ധിക്കും.