കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റും: ചെന്നിത്തല

Posted on: January 3, 2014 4:55 pm | Last updated: January 4, 2014 at 12:35 am

ramesh chennithalaതിരുവനന്തപുരം: നിര്‍ഭയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് കൂടുതല്‍ മുന്‍ഗണന നല്‍കും. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. ടി പി വധക്കേസ് സി ബി ഐക്ക് കൈമാറണമെന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.