Connect with us

Kozhikode

ടി പി വധം: കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷന്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണാ കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.
കേസിലെ ഒമ്പതാം സാക്ഷി ടി കെ സുമേഷ്, 14 ാം സാക്ഷി വിജേഷ്, 38 ാം സാക്ഷി ഷാര്‍ലെറ്റ്, 41 ാം സാക്ഷി അബ്ദുല്ല, 42 ാം സാക്ഷി സി സന്ദീപ്, 46 ാം സാക്ഷി സി അനൂപ്, 55 ാം സാക്ഷി പ്രകാശന്‍, 60 ാം സാക്ഷി പി ലിജേഷ്, 61 ാം സാക്ഷി നിഖില്‍, 63 ാം സാക്ഷി ടി സുമേഷ്, 69 ാം സാക്ഷി നിധിന്‍ നാരായണന്‍, 71 ാം സാക്ഷി കെ സ്മിതേഷ്, 74 ാം സാക്ഷി എം സി അജേഷ് കുമാര്‍, 109 ാം സാക്ഷി കെ വസന്ത, 155 ാം സാക്ഷി അന്‍ഷിത് നാരായണന്‍, 156 ാം സാക്ഷി കെ കെ സുബിന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ 164 ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി വിചാരണാ കോടതിയില്‍ മൊഴി മാറ്റിയവരാണ് ടി കെ സുമേഷ്, വിജേഷ്, അന്‍ഷിത്ത് നാരായണന്‍, കെ സ്മിതേഷ്, കെ കെ സുബിന്‍, നിധിന്‍ നാരായണന്‍ എന്നിവര്‍.
ഇന്ത്യന്‍ ശിക്ഷാ നിയമം 193 (വ്യാജ തെളിവ് നല്‍കല്‍) പ്രകാരമാണ് ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍ കുട്ടി അപേക്ഷ നല്‍കിയത്. കോടതിയില്‍ കളവായി മൊഴി നല്‍കിയതിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Latest