പുതുവര്‍ഷ തലേന്ന് ഓഹരി വിപണിയില്‍ നേരിയ നഷ്ടം

Posted on: January 1, 2014 12:28 am | Last updated: January 1, 2014 at 12:28 am

bombay_stock_exchan_331273aമുംബൈ: വര്‍ഷാന്ത്യത്തിന്റെ ആലസ്യത്തില്‍ നിക്ഷേപകര്‍ ലയിച്ചതിനെ തുടര്‍ന്ന് ഓഹരി വിപണി ഇന്നലെ നേരിയ നഷ്ടം നേരിട്ടു. 50.57 പോയിന്റുകള്‍ താഴ്ന്ന് 21,143.01ലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചത്. 22.70 പോയിന്റുകളുടെ നഷ്ടത്തോടെ 6291.10ല്‍ ദേശീയ സൂചികയും വ്യാപാരം പൂര്‍ത്തിയാക്കി.
കഴിഞ്ഞ മൂന്ന് പ്രവൃത്തി ദിവസം നേട്ടം രേഖപ്പെടുത്തിയ ശേഷമാണ് വിപണി ഇന്നലെ നഷ്ടത്തിലേക്ക് വീണത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്നലെ കുറഞ്ഞു. ഭെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ കന്പനികള്‍ സെന്‍സെക്‌സില്‍ നേട്ടം കൊയ്തു.

ALSO READ  ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ യു എസ് കമ്പനിയായി ആപ്പിള്‍