Connect with us

International

ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയെന്ന് അറബ് ലീഗ്

Published

|

Last Updated

കൈറോ: മുസ്‌ലിം ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ചതായി അറബ് ലീഗ് പറഞ്ഞു. മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവര്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയും തടയണമെന്ന് ഈജിപ്ത് അറബ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു.
ബ്രദര്‍ഹുഡ്ഡുമായി ബന്ധമുള്ള പുരോഗമന തീവ്രവാദികളെ കൈമാറണമെന്നും അറബ് ലീഗ് അംഗങ്ങളോട് കൈറോ ആവശ്യമുന്നയിച്ചു. ചാവേര്‍ ആക്രമണത്തിലൂടെ 15പേരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി കഴിഞ്ഞ ആഴ്ചയാണ് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്തുണ നല്‍കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്.
1998 ഒപ്പുവെച്ച തീവ്രവാദ ഉടമ്പടിയുടെ ഭാഗമായി ബ്രദര്‍ഹുഡ്ഡിനെതിരെ അറബ് ലീഗില്‍ അംഗങ്ങളായ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വക്താവ് ബദര്‍ അബ്‌ദെലാത്തി പറഞ്ഞു.
ഒപ്പ് വെച്ച രാജ്യങ്ങള്‍ക്ക് ഉടമ്പടി പാലിക്കാന്‍ ബാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ ബ്രദര്‍ ഹുഡ്ഡിന് ലഭിക്കുന്ന സഹായം തടയുകയും ഒളിവില്‍ കഴിയുന്ന ബ്രദര്‍ഹുഡ്ഡുകാരെ കൈമാറുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അറബ് ലീഗിലെ 22 അംഗങ്ങളില്‍ 18 അംഗങ്ങളും കരാറനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരു അറബ് ലീഗ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈജിപ്തില്‍ മുര്‍സിയടക്കം നിരവധി ബ്രദര്‍ഹുഡ്ഡ് നേതാക്കള്‍ വിവിധ കുറ്റങ്ങളില്‍ വിചാരണ നേരിടുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരായ ബ്രദര്‍ഹുഡിനെ കഴിഞ്ഞയാഴ്ചയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കൈറോയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെ പ്രക്ഷോഭകരായ ബ്രദര്‍ഹുഡുകാരെ വ്യാപകമായി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഭയന്ന് ബ്രദര്‍ഹുഡ് നേതാക്കളില്‍ പലരും വിദേശത്തേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രദര്‍ഹുഡിനെതിരായ നടപടികള്‍ സ്വീകരിക്കാന്‍ അറബ്‌ലീഗിനോട് ഈജിപ്ത് ആവശ്യപ്പെട്ടത്.

---- facebook comment plugin here -----

Latest