പ്രധാനമന്ത്രി രാജിവെക്കുമെന്ന വാര്‍ത്ത പി എം ഒ തള്ളി

Posted on: December 31, 2013 12:15 pm | Last updated: December 31, 2013 at 3:33 pm
SHARE

Manmohan_Singh_671088fന്യൂഡല്‍ഹി: പ്രധാനമന്ത്രി മനമോഹന്‍സിംഗ് രാജിവെച്ച് ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ)നിഷേധിച്ചു. എന്നാല്‍ ജനുവരി മൂന്നിന് പ്രധാനമന്ത്രി നടത്താനിരുന്ന പത്രസമ്മേളനം നടക്കുമെന്നും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനാണ് പത്രസമ്മേളനം വിളിച്ചതെന്നും പി എം ഒ അറിയിച്ചു.

കൊല്‍ക്കത്ത ആസ്ഥാനമായി ഇറങ്ങുന്ന ദി ടെലഗ്രാഫ് പത്രമാണ് പ്രധാനമന്ത്രിയുടെ രാജിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.