മീലാദ് സമ്മേളനം: ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക സംഗമം

Posted on: December 31, 2013 2:11 pm | Last updated: December 31, 2013 at 2:11 pm

കോഴിക്കോട്: മുത്ത് നബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി 2014 ജനുവരി 19ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മീലാദ് പ്രഭാഷണത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങല്‍ നടക്കും.
ജനുവരി മൂന്നിന് വൈകുന്നേരം 3.30ന് മര്‍കസ് കോംപ്ലക്‌സില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ ഫറോക്ക്, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം എന്നീ സോണുകളില്‍ നിന്നുള്ള യൂനിറ്റ് സെക്രട്ടറി, സര്‍ക്കിള്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എസ് എം എ, എസ് ജെ എം, എസ് എസ് എഫ് എന്നീ സംഘടനകളുടെ പ്രധാന പ്രവര്‍ത്തകരുമാണ് സംബന്ധിക്കേണ്ടത്. അതേദിവസം 3.30ന് ഓമശ്ശേരി സുനനുല്‍ ഹുദാ മദ്‌റസയില്‍ കൊടുവള്ളി, മുക്കം, താമരശ്ശേരി എന്നീ സോണുകളിലുള്ളവരും നാലിന് 3.30ന് ബാലുശ്ശേരി സുന്നി സെന്ററില്‍ ബാലുശ്ശേരി, നടുവണ്ണൂര്‍, കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി സോണുകളിലുളളവരും അഞ്ചിന് 3.30ന് വടകര സുന്നി സെന്ററില്‍ വടകര, പയ്യോളി, നാദാപുരം, കുറ്റിയാടി, തിരുവള്ളൂര്‍, എന്നീ സോണുകളിലുള്ളവരുമാണ് പങ്കെടുക്കേണ്ടത്.
പ്രവര്‍ത്തക സംഗമത്തിന് സുന്നീ സംഘ കുടുംബത്തിലെ സ്റ്റേറ്റ്, ജില്ലാ സാരഥികളായ ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, വി എം കോയ മാസ്റ്റര്‍, സി എച്ച് റഹ്മത്തുല്ല സഖാഫി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, കെ ആലിക്കുട്ടി ഫൈസി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ളിയാട്, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ നാസര്‍ ചെറുവാടി, സലീം അണ്ടോണ, സി എം യൂസുഫ് സഖാഫി, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, മുഹമ്മദലി കിനാലൂര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കും.