മീലാദ് റാലിയും,സമ്മേളനവും മേപ്പാടിയില്‍

Posted on: December 31, 2013 1:58 pm | Last updated: December 31, 2013 at 1:58 pm

മേപ്പാടി: മേപ്പാടി സുന്നി റെയ്ഞ്ചിന്റെ കീഴില്‍ മീലാദ് മെഹര്‍ജാന്‍ 2014 ന്റെ ഭാഗമായി മീലാദ് റാലിയും പൊതു സമ്മേളനവും, ബഹുജന കണ്‍വെന്‍ഷനും 2014 ജനുവരി 26ന് മേപ്പാടിയില്‍ നടത്താന്‍ മേപ്പാടി സുന്നി റെയിഞ്ച് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ഉച്ചക്ക് രണ്ടിന് ബഹുജന കണ്‍വെന്‍ഷനില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും, വൈകിട്ട് നാലിന് റെയിഞ്ച് പരിധിയിലെ മദ്രസാ വിദ്യാര്‍ഥികളുടെ ദഫ് സ്‌കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മീലാദ് റാലിയും, പൊതു സമ്മേളനവും നടക്കും.കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, വള്ളിയാട് മുഹമ്മദലി സഖാഫി, എസ് എം എ, എസ് എസ് എഫ്, എസ് വൈ എസ് മേഖലാ ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. ചടങ്ങില്‍ ജില്ലയിലും റെയിഞ്ചിലും പൊതു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ വി ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിച്ചു.ഖമറുദ്ദീന്‍ ബാഖവി, ജാബിര്‍ സഖാഫി, ഹംസ മുസ്‌ലിയാര്‍, ടി പി എ സലാം മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി, ശമീര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.മുഈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതവും, റഫീഖ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.