Connect with us

Kottayam

സാമൂഹിക പ്രതിബദ്ധതയുളള ടെക്‌നോ ക്രാറ്റുകള്‍ കാലഘട്ടത്തിന് അനിവാര്യം : ടി.പി അഷ്‌റഫലി

Published

|

Last Updated

കോട്ടയം : ടെക്‌ഫെഡ് ആര്‍.ഐ.ടി യൂണിറ്റിന്റെ നേതൃത്തതില്‍ മൂന്ന്് ദിവസത്തെ പ്രസിഡന്‍ഷല്‍ വര്‍ക്ക്‌ഷോപ്പ് വാഗമണ്ണില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ടെക്‌നോളജിയെ മാനവിക നന്മക്ക് ഉപയോഗപ്പെടുത്താന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും സാമൂഹിക പ്രതിബദ്ധതയുളള ടെക്‌നോ ക്രാറ്റുകള്‍ കാലഘട്ടത്തിന് അനുവാര്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷമീര്‍ ഇടിയാട്ടയില്‍ , ടെക്‌ഫെഡ് സംസ്ഥാന ചെയര്‍മാന്‍ നിഷാദ് കെ സലീം, ജനറല്‍ കണ്‍വീനര്‍ കെ.വി ഉദൈഫ്, ട്രഷറര്‍ സവാദ് പനയത്തില്‍, കണ്‍വീനര്‍ ഇര്‍ഷാദ് സി.കെ, കോട്ടയം ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് ഷബീര്‍ ഷാജഹാന്‍, വൈസ് പ്രസിഡണ്ട് സിറാജ് തലനാട് എന്നിവര്‍ സംസാരിച്ചു.

ടെക്‌ഫെഡ് രംഗത്തെ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ടേബിള്‍ ടോക്ക്, വിദ്യാര്‍ത്ഥികള്‍ അവരുടെ നവീന അശയങ്ങളെ പരിജയപ്പെടുത്തിയ എംഫസിസ് യുഅര്‍ ഐഡിയാസ്, വര്‍ത്താമാനകാല എന്‍ജിനിയറിംഗ് എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം, സ്റ്റുഡന്‍സ് എന്റര്‍പ്രണേഴ്‌സ് എന്ന വിഷയത്തില്‍ ജറീസ് കെ.എച്ച്, റാഷിദ് പി, സുഹൈല്‍ സി.പി, ഫാസില്‍ വി, അബ്ദുല്‍റസാഖ്, സിനാന്‍ എന്‍, അന്‍വര്‍ നസീഫ്, റാഷിദ് എം, മഷ്ഹൂദ് നസീം.പി, ഹുസൈന്‍ അംജദ് എന്നിവര്‍ നേതൃത്വം നല്‍കി.