അല്‍ അസ്ഹര്‍ : അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണം: എ. കെ. അബ്്ദുല്‍ റഹ്മാന്‍ മുസ്്‌ലിയാര്‍

Posted on: December 30, 2013 7:59 pm | Last updated: December 30, 2013 at 7:59 pm

ദേളി: ലോക മുസ്്‌ലിം അഭിമാന കേന്ദ്രമായ ജാമിഉല്‍ അസ്ഹര്‍ തീവെച്ച് നശിപ്പിക്കാനുള്ള ബ്രദര്‍ഹുഡ് കലാപകാരികളുടെ നീക്കത്തിനെതിരെ ആഗോള സമൂഹം ശക്തമായ നടപടിയെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും സഅദിയ്യ: ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ നിബ്രാസുല്‍ ഉലമാ ശൈഖുനാ എ. കെ. അബ്്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ പ്രസ്താവിച്ചു.

ആന്താരാഷ്ട്ര തലത്തില്ഡ ഇസ്്‌ലാമിക പൈതൃകങ്ങളെയും വിശ്വാസത്തേയും തകര്‍ത്തെറിയാന്‍ വേണ്ടി സിയോണിസ്റ്റുകള്‍ പടച്ചു വിട്ട തീവ്രവാദികളായ ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. സിറിയയിലും സുഡാനിലും യമനിലുംമൊക്കെയുള്ള മഖ്ബറകളെയും ഇസ്്‌ലാമിക പൈതൃകങ്ങളേയും തകര്‍ത്തെറിഞ്ഞ ഇവര്‍ ഇപ്പോള്‍ അസ്ഹറിനെതിരെയും തിരിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.