ഗുണ്ടാത്തലവന്‍ ഭായി നസീറിനെ കൊച്ചിയിലെത്തിച്ചു

Posted on: December 30, 2013 2:23 pm | Last updated: December 30, 2013 at 11:08 pm
SHARE

bhayi nazeerകൊച്ചി: ഞായറാഴ്ച മൈസൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഭായി നസീറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും. ഗുണ്ടാ നിരോധന നിയമപ്രകാരമാണ് ഭായി നസീറിനെ അറസ്റ്റ് ചെയ്തത്.

മൈസൂരിലെ ഒളിത്താവളത്തില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് നസീറിനെയും പ്രധാന കൂട്ടാളി പ്രവീണുള്‍പ്പെടെ ആറുപേരെ കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘംം അറസ്റ്റ് ചെയ്തത്.

ഭായി നസീറിന്റെ മരട് അനീഷിന്റെയും ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ആഴ്ച്ച കോടതി വരാന്തയില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട് ഭായി നസീറിന്റെ ആളുകള്‍ താമസിക്കുന്ന കൊച്ചിയിലെ ലോഡ്ജിന് നേരെ ബോംബേറുണ്ടായി. അതിനിടെ ഭായി നസീര്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ടത് പോലീസിന് ക്ഷീണമുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.