തൗഫീഖ് ദശവാര്‍ഷിക പ്രഖ്യാപനവും ബുര്‍ദ മജ്‌ലിസും ഇന്ന് ആനപ്പാറയില്‍

Posted on: December 30, 2013 1:25 pm | Last updated: December 30, 2013 at 1:25 pm

ചുണ്ടേല്‍: ദാറുത്തൗഫീഖ് ഇസ്‌ലാമിക് സെന്റര്‍ ദശവാര്‍ഷിക പ്രഖ്യാപനവും ആനപ്പാറ യൂനിറ്റ് എസ് വൈ എസ് ബുര്‍ദ മജ്‌ലിസും നഅ്‌തെ ശരീഫും ഇന്ന് വൈകിട്ട് ആറിന് ചുണ്ടക്കടുത്ത ആനപ്പാറയില്‍ നടക്കും.
മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രഖ്യാപന പ്രസംഗം നടത്തും. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. തൗഫീഖ് വര്‍ക്കിംഗ് പ്രസിഡന്റ് ഇ പി അബ്ദുല്ല സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് സുഹൈല്‍ തങ്ങള്‍, അബ്ദുസ്സമദ് അമാനി ബുര്‍ദക്ക് നേതൃത്വം നല്‍കും. മാസ്റ്റര്‍ അഹമ്മദ് നബീല്‍ ബാംഗ്ലൂര്‍ നഅ്ത് ശരീഫ് അവതരിപ്പിക്കും. ജില്ലാ നേതാക്കളായ യു കെ എം അശ്‌റഫ് സഖാഫി കാമിലി, മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി, സിദ്ദീഖ് മദനി, ബഷീര്‍ സഅദി നെടുങ്കരണ, പി സി ഉമറലി, കെ വി ഇബ്‌റാഹീം സഖാഫി, ജാഫര്‍ ഓടത്തോട്, ബീരാന്‍കുട്ടി, ഉസ്മാന്‍ മുസ്‌ലിയാര്‍, സൈദലവി കമ്പളക്കാട്, പി ടി റസാഖ് മുസ്‌ലിയാര്‍, ശരീഫ് കോളിച്ചാല്‍, മുഹമ്മദലി വി, നാസര്‍ ആനപ്പാറ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കാന്‍ എസ് വൈ എസ് മേപ്പാടി സര്‍ക്കിള്‍ തീരുമാനിച്ചു.