ഋഷിരാജ്‌സിംഗ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി

Posted on: December 30, 2013 12:27 pm | Last updated: December 30, 2013 at 11:08 pm

rishiraj singh 2തിരുവനന്തപുരം: ഇന്നലെ ഏറ്റുമാനൂരില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഐ സി യുവിലാണ്. എന്നാല്‍ ഋഷിരാജ്‌സിംഗിന്റെ ആരോഗ്യനിലയില്‍ പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രക്തദാന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഋഷിരാജ്‌സിംഗ്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിന്റെ വലതുഭാഗത്തുള്ള ധമനികളില്‍ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ഋഷിരാജ്‌സിംഗിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.