മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരുക്ക്

Posted on: December 29, 2013 7:15 pm | Last updated: December 29, 2013 at 7:15 pm

michael schumacker

പാരിസ്: മുന്‍ ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരുക്കേറ്റു. തലക്കേറ്റ പരുക്ക് ഗുരുതരമല്ലെന്ന് ഷൂമാക്കര്‍ താമസിച്ചിരുന്ന ഫ്രാന്‍സിലെ മെറിബെല്‍ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ അറിയിച്ചു. ഷൂമാക്കറിന്റെ തല ഒരു പാറയുടെ മേല്‍ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതര അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ജര്‍മനിയുടെ ഇതിഹാസ കാറോട്ടക്കാരനാണ് 44കാരനായ മൈക്കല്‍ ഷൂമാക്കര്‍. ഏഴ് തവണ ലോക ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍ തന്റെ 19 വര്‍ഷത്തെ കരിയറില്‍ 91 കാറോട്ടമത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

2006ല്‍ കളിയില്‍ നിന്ന് വിരമിച്ച ഷൂമാക്കര്‍ 2010ല്‍ മത്സര രംഗത്തേക്ക് തിരിച്ചുവന്നു. പിന്നീട് 2012ന്റെ അവസാനത്തില്‍ ഷൂമാക്കര്‍ മോട്ടോര്‍ സ്‌പോര്‍ട്ടില്‍ നിന്ന് പൂര്‍ണമായും വിടവാങ്ങി.