രാഹുലിന് മുന്നില്‍ മോഡിയും, കേജരിവാളും ഒന്നുമല്ല: ലാലു

Posted on: December 29, 2013 2:45 pm | Last updated: December 30, 2013 at 2:18 am

lalu at muzafar nagarമുസാഫര്‍ നഗര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ നരേന്ദ്രമോഡിയും അരവിന്ദ് കേജരിവാളും ഒന്നുമല്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധിയാണ്. കേജരിവാളിനെക്കുറിച്ചും മോഡിയെക്കുറിച്ചും മാധ്യമങ്ങള്‍ ആവേശം കാണിക്കുകയാണ് ചെയ്യുന്നത്. അവരെ രണ്ട് പേരെയും രാഹുലുമായി തുലനം ചെയ്യാന്‍ സാധിക്കില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഒരു മാസത്തിനകം തന്നെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മനസ്സിലാകും. അവര്‍ എങ്ങിനത്തെ ആളുകളാണെന്ന് ജനത്തിനറിയില്ല – ലാലു പറഞ്ഞു.

മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ലാലു അഭയാര്‍ഥികളുമായി സംസാരിച്ചു. മുസാഫര്‍ നഗറിലെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ സമയം താന്‍ ജയിലിലായിരുന്നുവെന്നും നിരവധി കുട്ടികള്‍ ഇവിടെ തണുപ്പിനെത്തുടര്‍ന്ന് മരിച്ചത് അറിഞ്ഞാണ് ഇപ്പോള്‍ സന്ദര്‍ശനത്തിനെത്തിയതെന്നും ലാലു പറഞ്ഞു.